ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കെ.സി.വേണുഗോപാലിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഡൽഹിയിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുമ്പില്‍ ഫ്ലക്സ്. ലേശം ഉളുപ്പുണ്ടെങ്കില്‍ കെസി ജനവിധി മാനിക്കണമെന്നും നയിച്ചവന്‍ നയിക്കട്ടെയെന്നുമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ചോറ് കഴിക്കുന്ന ഒരു മലയാളി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയ സമയത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
കണ്ണൂര്‍ കല്യാശേരി സ്വദേശിയായ യുവാവാണ് ഇവിടെ ഫ്ലക്സ് സ്ഥാപിച്ചത്. സതീശന് മുഖ്യമന്ത്രിയാകാനാണ് ജനം വോട്ട് ചെയ്തത്. ആ പിന്തുണ അറിയിക്കാനാണ് ഫ്ലക്സ് സ്ഥാപിച്ചതെന്ന് ഇയാൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.